Connect with us

National

മോഷണശ്രമത്തിനിടെ 16 കാരന്‍ 18 കാരനെ 60 തവണ കുത്തി; മൃതദേഹത്തിന് മുകളില്‍ രക്തം പുരണ്ട കത്തിയുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

ക്രൂര കൊലപാതകത്തിനുശേഷം പ്രതി മൃതദേഹത്തിന് മുകളില്‍ രക്തം പുരണ്ട കത്തിയുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യതലസ്ഥാനത്ത് മോഷണശ്രമത്തിനിടെ 16-കാരന്‍ 18-കാരനെ കുത്തിക്കൊന്നു. പ്രതി യുവാവിനെ 60 തവണ കുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൂര കൊലപാതകത്തിനുശേഷം പ്രതി മൃതദേഹത്തിന് മുകളില്‍ രക്തം പുരണ്ട കത്തിയുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയിലുള്ള ജന്ത മസ്ദൂര്‍ കോളനിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പ്രതി ആദ്യം ഇരയെ കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷം 60 തവണ കുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്താന്‍ ഇയാള്‍ കഴുത്തില്‍ തുടര്‍ച്ചയായി കുത്തുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.

തുടര്‍ന്ന് പ്രതി മൃതദേഹത്തിന് മുകളില്‍ ചവിട്ടി നൃത്തം ചെയ്യാന്‍ തുടങ്ങി. ശേഷം മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നതും സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയില്‍ നിന്ന് മോഷ്ടിച്ച 350 രൂപ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ചു.