Connect with us

Career Notification

രഹസ്യാന്വേഷകർക്കൊപ്പം ആയാലോ, ഐ ബിയിൽ 1,675 ഒഴിവുകൾ

21,700 മുതൽ 69,100 രൂപ വരെ ശമ്പളം.

Published

|

Last Updated

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇൻ്റലിജൻസ് ബ്യൂറോയുടെ സബ്‌സിഡിയറികളിൽ 1,525 സെക്യൂരിറ്റി അസിസ്റ്റൻ്റ്, എക്‌സിക്യൂട്ടീവ്, 150 മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ജനറൽ ഒഴിവുകൾ. തിരുവന്തപുരത്ത് 132 ഒഴിവുണ്ട്. തിരുവന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റൻ്റിൻ്റെ 126 ഒഴിവ് ഉണ്ട് (ജനറൽ 81, ഒ ബി സി- എൻ സി എൽ -ഒമ്പത്, എസ് സി-20, എസ് ടി- മൂന്ന്, ഇ ഡബ്ല്യൂ എസ് -13) മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ആറ് പേർ  (ജനറൽ-മൂന്ന്, ഒ ബി സി- എൻ സി എൽ-രണ്ട്, ഇ ഡബ്ല്യൂ എസ്-ഒന്ന്).
നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ് സി) നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരീയൽ തസ്തിക. ഫെബ്രുവരി പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത– പത്താം ക്ലാസ്സ് ജയം, തത്തുല്യം, അപേക്ഷിക്കുന്ന ബ്യൂറോ ഉൾപ്പെടുന്ന റീജ്യനിലെ പ്രാദേശികഭാഷാ പരിജ്ഞാനം, domicile സർട്ടിഫിക്കറ്റ്.

പ്രായവും ശമ്പളവും- സെക്യൂരിറ്റി അസിസ്റ്റൻ്റ്, എക്‌സിക്യൂട്ടീവ് 27 കവിയരുത്. 21,700-69,100 രൂപ ശമ്പളം.
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ജനറൽ- 18-25. ശമ്പളം 18,000-56,900. കേന്ദ്ര സർക്കാറിന്റെ മറ്റ് അലവൻസുകളും 20 ശതമാനം സ്‌പെഷ്യൽ സെക്യൂരിറ്റി അലവൻസും ലഭിക്കും. എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സിക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതർക്കും വയസ്സിളവിന് അർഹതയുണ്ട്. (ജനറൽ 35, എസ് സി, എസ് ടി 40 വയസ്സ് വരെ)

തിരഞ്ഞെടുപ്പ്- രണ്ട് ഘട്ട പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. രണ്ട് തസ്തികയിലേക്കും ഒന്നാം ഘട്ട പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. ഒരു മണിക്കൂറാണ് പരീക്ഷാ സമയം.

ഫീസ്– എല്ലാ അപേക്ഷകരും പ്രൊസ്സസിംഗ് ചാർജായ 450 രൂപ അടക്കണം. ഇത് കൂടാതെ ജനറൽ, ഇ ഡബ്ല്യൂ എസ്, ഒ ബി സി വിഭാഗങ്ങളിൽപ്പെടുന്ന പുരുഷ ഉദ്യോഗാർഥികൾ പരീക്ഷാഫീസായ 50 രൂപ കൂടി അടക്കണം. ഓൺലൈനായും എസ് ബി ഐ ചെലാനായും പണമടക്കാം. വിവരങ്ങൾ www.mha.gov.in, www.ncs.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും.

---- facebook comment plugin here -----

Latest