kerala budget 2024
കാര്‍ഷികമേഖലയ്ക്ക് 1698 കോടി രൂപ
വിഷരഹിത പച്ചക്കറികള്‍ക്കായി 78.45 കോടി
തിരുവനന്തപുരം | കാർഷിക മേഖലക്ക് കേരള ബജറ്റിൽ നീക്കിവെച്ചത് 1680.30 കോടി രൂപ. കാർഷിക മേഖലയെ ഉത്തേജിപ്പിക്കുമെന്നും 2.36 ലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിച്ചുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
കുട്ടനാട്ടിലെ കാര്‍ഷികവികസനത്തിന് 36 കോടി രൂപ നീക്കിവെച്ചു. വെറ്റിനറി സർവകലാശാലയ്ക്ക് 57 കോടി, കാർഷിക സർവകലാശാലയ്ക്ക് 75 കോടി, നാളികേര വികസനപദ്ധതിക്കായി 65 കോടി, വിഷരഹിത പച്ചക്കറികള്‍ക്കായി 78.45 കോടി, നെല്ലുല്‍പാദന പദ്ധതികള്‍ക്കായി 93.6 കോടി രൂപ എന്നിങ്ങനെ നീക്കിവെച്ചു.
വിളപരിപാലത്തിന് 535.9 കോടി രൂപ അനുവദിച്ചു. നെല്‍ക്കൃഷിയുടെ വിസ്തൃതി കുറഞ്ഞതായും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----