Connect with us

National

മിസോറാമില്‍ നിര്‍മാണത്തിനിടെ റെയില്‍വെ പാലം തകര്‍ന്ന് 17 മരണം

അപകടത്തില്‍ 27 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Published

|

Last Updated

ഐസ്വാള്‍  | മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു. അതേ സമയം അപകടത്തില്‍ 27 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാണ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം.

രാവിലെ 11 ഓടെ സൈരംഗ് മേഖലക്ക് സമീപമായിരുന്നു അപകടം. കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. പുതിയ റെയില്‍വെ പാലത്തിന്റെ ഭാഗമായി ഇരുമ്പ് ഗര്‍ഡറുകള്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തി നടന്നുവരവെയാണ് അപകടം.

 

---- facebook comment plugin here -----

Latest