National
മന്ത്രവാദം നടത്തിയെന്നാരോപിച്ച് ദമ്പതികളെ തീയിട്ട് കൊന്ന 17 പേര്‍ക്ക് ജീവപര്യന്തം
പ്രതികള്‍ 10,000 രൂപ വീതം പിഴയും അടക്കണം.
ജയ്പൂര്‍| മന്ത്രവാദം നടത്തിയെന്നാരോപിച്ച് ദമ്പതികളെ തീയിട്ട് കൊന്ന കേസില്‍ വിധി. മൂന്ന് വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. കലിംഗ നഗര്‍ ഏരിയയിലെ നിമപാലി ഗ്രാമത്തില്‍ 2020 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.കേസിലെ 17 പ്രതികള്‍ക്ക് ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് നല്‍കിയത്. പ്രതികള്‍ 10,000 രൂപ വീതം പിഴയും അടക്കണം.
ശൈല ബല്‍മുജ്, സംബാരി മല്‍മുജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികള്‍ മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് കുറച്ച് ഗ്രാമീണര്‍ ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ശേഷം ഇവരെ ആക്രമിക്കുകയും വീടിനുള്ളിലാക്കി തീയിടുകയായുമായിരുന്നു. കേസില്‍ 20 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
---- facebook comment plugin here -----