Connect with us

National

ഗുലാം നബിക്കൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ മടങ്ങിയെത്തി

ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കാശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്

Published

|

Last Updated

ന്യൂഡല്‍ഹി| ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ തറവാട്ടിലേക്ക് തിരികെ വരുന്നതിന്റെ സന്തോഷ നിമിഷങ്ങളാണ് ഇതെന്നും കൂടുതല്‍ പേരെ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുന്നതായും വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി വിട്ടവര്‍ ഇനിയും തിരികെ വരുമെന്നും സമാനമനസ്‌കരായ പാര്‍ട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി, മുന്‍ പി സി സി അധ്യക്ഷന്‍, എം എല്‍ എമാര്‍ അടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കാശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാര്‍ട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുന്‍ പിസിസി അധ്യക്ഷന്‍ പീര്‍ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു.

 

---- facebook comment plugin here -----

Latest