Kerala
കാക്കനാട് 17കാരനെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയില്‍ കണ്ടെത്തി
തൃക്കാക്കര പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

കൊച്ചി | കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്‌ലാറ്റ് സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം.
17കാരന്റെ കുടുംബം ഇതേ ഫ്‌ലാറ്റില്‍ നാലാം നിലയിലാണ് താമസം. കുട്ടി ഫ്‌ലാറ്റില്‍ നിന്ന് വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തൃക്കാക്കര പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----