Kerala
ശരീരഭാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും സഹപാഠികളുടെ പരിഹാസം; 17കാരന്‍ നാലാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഫോണ്‍ ചെയ്യാനെന്ന പേരിലാണ് വിദ്യാര്‍ഥി മുകളിലെത്തിയത്.

ചെന്നൈ | നിറത്തെക്കുറിച്ചും ശരീരഭാരത്തെക്കുറിച്ചും സഹപാഠികളുടെ നിരന്തരമുള്ള പരിഹാസത്തില്‍ മനംനൊന്ത് 17കാരന്‍ ആത്മഹത്യ ചെയ്തു. ചെത്‌പെട്ട് മഹര്‍ഷി വിദ്യാ മന്ദിര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി കിഷോറാണ് അമ്മയുടെ കണ്‍മുന്നില്‍വെച്ച് അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
ഫോണ്‍ ചെയ്യാനെന്ന പേരിലാണ് വിദ്യാര്‍ഥി മുകളിലെത്തിയത്.തുടര്‍ന്ന് അമ്മ നോക്കി നില്‍ക്കെ താഴേക്ക് ചാടുകയായിരുന്നു. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് മൂന്ന് മാസമായി സഹപാഠികളുടെ തുടര്‍ച്ചയായ കളിയാക്കലും റാഗിങ്ങും കിഷോര്‍ നേരിട്ടിരുന്നു.
ഇതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)