Connect with us

National

രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് കാണാതായ പതിനേഴ്കാരനെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

വര്‍ക്കല ശിവഗിരിയില്‍ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്

Published

|

Last Updated

 

കോട്ട | രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് അഞ്ച് മാസം മുമ്പ് കാണാതായ പതിനേഴ്കാരനെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ഒക്ടോബര്‍ മുതലാണ് കാണാതായത്. തിരുവനന്തപുരം വര്‍ക്കല ശിവഗിരിയില്‍ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. വിദ്യാര്‍ഥി കോട്ടയില്‍ ജെ ഇ ഇ എന്‍ട്രന്‍സ് എക്‌സാമിന് വേണ്ടി പരിശീലിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബര്‍ അഞ്ച് മുതല്‍ കുട്ടിയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്റെ ഫോണ്‍ നമ്പറും സോഷ്യല്‍ മീഡിയ അക്കൗണ്ടും വിദ്യാര്‍ഥി മാറ്റി. ഇത് അന്വേഷണത്തിന്റെ വേഗത കുറച്ചെന്നും കോട്ട എസ് പി അമൃത ദുഹാന്‍ പറഞ്ഞു. കൗണ്‍സിലിംഗിന് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.

Latest