Connect with us

Kerala

പതിനേഴുകാരിക്ക് പീഡനം; പള്ളി വികാരിക്കെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ

Published

|

Last Updated

പത്തനംതിട്ട | കൂടലില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പള്ളി വികാരിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ നടപടി സ്വീകരിച്ചു. പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വൈദികനായ പോണ്ട്സണ്‍ ജോണിനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും നീക്കിയതായി സഭാ അധികൃതര്‍ അറിയിച്ചു. ഓര്‍ത്തഡോക്ള്‍സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാര്‍ അപ്രേം ആണ് നടപടിയെടുത്ത് ഉത്തരവിറക്കിയത്.

പഠനത്തില്‍ പിന്നാക്കമായിരുന്ന പെണ്‍കുട്ടിയെ വികാരി പോണ്ട്സണ്‍ ജോണ്‍ കൗണ്‍സിലിംഗിന് വിളിപ്പിക്കുകയും പീഡിപ്പിച്ചുവെന്നുമാണ് കേസ്. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. കൂടലിലെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് പോണ്ട്സണെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പത്തനംതിട്ട പോക്സോ കോടതി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest