Connect with us

Ongoing News

പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം: ഓട്ടോ ്രൈഡവര്‍ റിമാന്‍ഡില്‍

കോന്നി കൊക്കാതോട് ആരുവാപ്പുലം അപ്പൂപ്പന്‍തോട് അപ്സര ഭവനില്‍ തത്ത എന്നു വിളിക്കുന്ന അനില്‍ കുമാര്‍ (49)നെയാണ് റിമാന്‍ഡ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവറെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കൊക്കാതോട് ആരുവാപ്പുലം അപ്പൂപ്പന്‍തോട് അപ്സര ഭവനില്‍ തത്ത എന്നു വിളിക്കുന്ന അനില്‍ കുമാര്‍ (49)നെയാണ് റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ 25ന് വൈകിട്ട് ആറരയോടെ വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞ് കോന്നി ടൗണില്‍ നിന്ന് പെണ്‍കുട്ടിയെ തന്റെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുകയും, അപ്പൂപ്പന്‍തോട് എന്ന സ്ഥലത്തെ വിജനമായ ജബ്ബാര്‍ വളവില്‍ വെച്ച് ഓട്ടോറിക്ഷ നിര്‍ത്തിയശേഷം കയറിപ്പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ പരാതിയില്‍ മൊഴി രേഖപ്പെടുത്തി പോക്സോ നിയമം ഉള്‍പ്പെടുത്തി കേസെടുത്ത കോന്നി പോലീസ് വ്യാഴാഴ്ച വൈകിട്ട് ആറിന് കോന്നി ടൗണില്‍ നിന്നും പ്രതിയെ പിടികൂടുകയും ഓട്ടോ പിടിച്ചെടുക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പോലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ് ഐ. സജു എബ്രഹാം, എസ് സി പി ഒ. അജീഷ്, സി പി ഒമാരായ അന്‍സാം, സുനില്‍ കുമാര്‍, ആദിത്യ ദീപം എന്നിവരാണ് ഉണ്ടായിരുന്നത്.

 

---- facebook comment plugin here -----

Latest