Connect with us

Uae

ഇടത്തരക്കാർക്ക് താമസിക്കാൻ 17,000 ഭവനങ്ങൾ; ഭൂമി അനുവദിച്ചു

പുതിയ റെസിഡൻഷ്യൽ യൂണിറ്റുകൾ താങ്ങാനാവുന്ന വാടക നിരക്കിൽ വാഗ്ദാനം ചെയ്യും.

Published

|

Last Updated

ദുബൈ | ദുബൈയിൽ ചെലവ് കുറഞ്ഞ 17,000 ഭവനങ്ങൾ പണിയാൻ ദുബൈ കിരീടാവകാശിയും യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉത്തരവിട്ടു. ഭവന യൂനിറ്റുകൾ വികസിപ്പിക്കുന്നതിന് ഭൂമി അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതും ദുബൈയിൽ സ്വതന്ത്ര നിയമ പ്രൊഫഷണലുകളെ പിന്തുണക്കുന്നതും ഉൾപ്പെടെയുള്ള ഒരു കൂട്ടം നയങ്ങളും പദ്ധതികളും അംഗീകരിക്കുകയും ചെയ്തു.

താങ്ങാനാവുന്ന ഭവന നയം ദുബൈ 2040 നഗരാസൂത്രണ ലക്ഷ്യങ്ങളുടെ ഭാഗമാണ്. 17,000-ത്തിലധികം ഭവന യൂണിറ്റുകൾ വികസിപ്പിക്കുന്നതിന് 14.6 ലക്ഷം ചതുരശ്ര മീറ്റർ ഭൂമിയാണ് അനുവദിച്ചത്.”17,080 ഭവനങ്ങൾക്കായാണ് ഇത്രയും ഭൂമി. വൈവിധ്യത്തെ ഉൾക്കൊള്ളുന്ന ഒരു ഏകീകൃതവും സമ്പന്നവുമായ ഒരു സമൂഹത്തിന് സംഭാവന നൽകുന്ന എല്ലാ ആശയങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ദുബൈ എല്ലാവർക്കും വേണ്ടിയുള്ള ഒരു നഗരമാണ്.’ ശൈഖ് ഹംദാൻ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ അൽ മുയിസിം 1, അൽ തവാർ 1, അൽ ഖുസൈസ് ഇൻഡസ്ട്രിയൽ 5, അൽ ലിയാൻ 1 എന്നിവിടങ്ങളിലെ ആറ് സ്ഥലങ്ങൾ വികസിപ്പിക്കും. പുതിയ റെസിഡൻഷ്യൽ യൂണിറ്റുകൾ താങ്ങാനാവുന്ന വാടക നിരക്കിൽ വാഗ്ദാനം ചെയ്യും. പ്രധാന അടിസ്ഥാന സൗകര്യങ്ങളും അവശ്യ സേവനങ്ങളും ലഭ്യമാകുന്ന, ചിന്താപൂർവം രൂപകൽപ്പന ചെയ്ത, ഉയർന്ന നിലവാരമുള്ള താമസ സ്ഥലൾ ആയിരിക്കും.

സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിംഗ് മേൽനോട്ടത്തിലായിരിക്കും ഈ പദ്ധതി. ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ‌്, ദുബൈ മുനിസിപ്പാലിറ്റി, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ജനറൽ ഡയറക്ടറേറ്റ് ഫോർ ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബൈ, ദുബൈ സിവിൽ ഡിഫൻസ്, ദുബൈ റിയൽ എസ്റ്റേറ്റ് കോർപ്പറേഷൻ എന്നിവ നടപ്പിലാക്കും.

സ്വകാര്യ സ്‌കൂളുകളിൽ അറബി ഭാഷയിലും ഇസ്്ലാമിക പഠനത്തിലും ഫലങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഒരു പുതിയ നയത്തിനും ദുബൈ കിരീടാവകാശി അംഗീകാരം നൽകി. ഈ സംരംഭത്തിൽ സ്വകാര്യ സ്‌കൂളുകളിലെ പ്രധാന വിഷയങ്ങളിൽ ഇമാറാത്തി അധ്യാപകരുടെ ശതമാനം വർധിപ്പിക്കുന്നതും ഉൾപ്പെടുന്നു. ഇൻഡിപെൻഡന്റ് ലീഗൽ കൺസൾട്ടന്റ്പ്രോ
ജക്റ്റിനും അംഗീകാരം നൽകി. ഫ്ലെക്‌സിബിൾ ലൈസൻസിംഗ് പൗരന്മാർക്ക് ഒരു ഭൗതിക ഓഫീസ് സ്ഥാപിക്കാതെ തന്നെ സ്വതന്ത്രമായി നിയമ കൺസൾട്ടൻസി പരിശീലിക്കാൻ അവസരം നൽകും.

Latest