Connect with us

Ongoing News

കൊൽക്കത്തക്ക് മുകളിൽ ഹൈദരാബാദിന് ഉദിക്കാന്‍ വേണ്ടത് 172 റണ്‍സ്

ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 171 റണ്‍സെടുത്തത്.

Published

|

Last Updated

ഹൈദരാബാദ് | ആതിഥേയരായ ഹൈദരാബാദിന് മുന്നില്‍ 172 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി നൈറ്റ് റൈഡേഴ്‌സ് കൊല്‍ക്കത്ത. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 171 റണ്‍സെടുത്തത്.

35 ബോളില്‍ 46 റണ്‍സെടുത്ത റിങ്കു സിംഗാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ചറിയിലേക്ക് നീങ്ങിയ റിങ്കു അവസാന ഓവറിലെ രണ്ടാം പന്തില്‍ അബ്ദുസ്സമദിന്റെ കൈകളിലൊതുങ്ങി. അടുത്ത ബോളില്‍ ഇല്ലാത്ത റണ്ണിന് ശ്രമിച്ച ഹര്‍ശിത് റാണ റണ്ണൗട്ടാവുകയും ചെയ്തു.

ക്യാപ്റ്റന്‍ നിതീഷ് റാണ 31 ബോളില്‍ 42 റണ്‍സ് നേടി. ജേസണ്‍ റോയ് (20), ആന്ദ്രേ റസല്‍ (24) എന്നിവരും കൊല്‍ക്കത്തക്കായി പോരാടി.

ഹൈദരാബാദ് ബോളര്‍മാരില്‍ മാര്‍കോ ജാന്‍സണ്‍, ടി നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഭുവനേശ്വര്‍ കുമാര്‍, കാര്‍തിക് ത്യാഗി, ഐഡിന്‍ മാര്‍ക്രം, മായങ്ക് മാര്‍കന്‍ഡേ എന്നിവര്‍ക്കെല്ലാം ഓരോ വിക്കറ്റ് വീതം നേടാനായി. എന്നാല്‍, കാര്‍തി ത്യാഗി രണ്ട് ഓവറില്‍ 30 റണ്‍സ് വഴങ്ങി.

Latest