Connect with us

Kerala

നാളികേരവുമായി വന്ന ലോറിയില്‍ നിന്നും 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് നാളികേരവുമായി വന്ന ലോറിയിലാണ് 35 ലിറ്ററിന്റെ 50 കന്നാസുകള്‍ ഒളിപ്പിച്ചു വച്ചിരുന്നത്.

Published

|

Last Updated

തൃശൂര്‍ | പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം മിനി ലോറിയില്‍ കന്നാസില്‍ സ്പിരിറ്റുമായി രണ്ടുപേര്‍ പിടിയില്‍. പാലക്കാട് സ്വദേശി ശ്രീകൃഷ്ണന്‍, തമിഴ്നാട് സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് അറസ്റ്റിലായത്. 1750 ലിറ്റര്‍ സ്പിരിറ്റാണ് ഇവരില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തത്.

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് നാളികേരവുമായി വന്ന ലോറിയിലാണ് 35 ലിറ്ററിന്റെ 50 കന്നാസുകള്‍ ഒളിപ്പിച്ചു വച്ചിരുന്നത്.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസി എക്സൈസ് കമ്മീഷണര്‍ ടി അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Latest