Connect with us

hajj 2022

ഹജ്ജ് അപേക്ഷകർ 1,788; കൂടുതൽ മലപ്പുറത്ത് നിന്ന്

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അടുത്ത ആഴ്ച മുംബൈയിലേക്ക് തിരിക്കും

Published

|

Last Updated

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് അപേക്ഷിച്ചവരുടെ എണ്ണം 1,788 ആയി. ഈ മാസം ഒന്ന് മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. ഓൺലൈൻ മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്.

ഇന്നലെ വരെ ലഭിച്ച അപേക്ഷകളിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത് നിന്നാണ്. 585 പേർ. ഒമ്പത് അപേക്ഷകരുള്ള പത്തനംതിട്ടയാണ് പിന്നിൽ. കാസർകോട് (131), കണ്ണൂർ (220), വയനാട് (54), കോഴിക്കോട് (342), പാലക്കാട് (72), തൃശൂർ (65), എറണാകുളം (163), ഇടുക്കി (14), ആലപ്പുഴ (32), കോട്ടയം (14), കൊല്ലം (51), തിരുവനന്തപുരം (36) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്ന് ലഭിച്ച അപേക്ഷകൾ.

സഊദി ഭരണകൂടം മുസ്്ലിം ജനസംഖ്യാനുപാതത്തിലാണ് വിവിധ രാജ്യങ്ങൾക്ക് ഹജ്ജ് ക്വാട്ട അനുവദിക്കുന്നത്. സ്വകാര്യ സംഘങ്ങൾക്കുൾപ്പെടെ അവസാനമായി ഇന്ത്യക്ക് ലഭിച്ച ക്വാട്ട രണ്ട് ലക്ഷമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഹജ്ജിന് വിവിധ രാജ്യങ്ങൾക്ക് നൽകുന്ന സീറ്റുകൾ പരിമിതമായിരിക്കും. എന്നിരുന്നാലും ഇന്ത്യയിൽ നിന്ന് കാൽ ലക്ഷത്തോളം പേർക്കെങ്കിലും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വിദേശ രാജ്യങ്ങളിൽ നിന്ന് ഹാജിമാർക്ക് അവസരം നൽകണമോ എന്ന കാര്യം സഊദി ഭരണകൂടം ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഇന്ത്യയിൽ നിന്ന് ഹജ്ജ് തീർഥാടകർക്ക് അവസരം നൽകുകയാണെങ്കിൽ കൂടുതൽ ഹാജിമാരും കേരളത്തിൽ നിന്നാകുമെന്നാണ് കണക്കു
കൂട്ടൽ.

ഹജ്ജ് എംബാർക്കേഷൻ: ചെയർമാൻ മുംബൈയിൽ സി ഇ ഒയെ കാണും

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അടുത്ത ആഴ്ച മുംബൈയിലേക്ക് തിരിക്കും. മുംബൈയിൽ അദ്ദേഹം കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി കൂടിക്കാഴ്ച
നടത്തും.

കേരളത്തിൽ നിർത്തലാക്കിയ കരിപ്പൂർ ഹജ്ജ് എമ്പാർക്കേഷൻ പുനഃസ്ഥാപിക്കുക, നിലവിൽ 65 വയസ്സ് വരെയുള്ളവർക്കാണ് ഹജ്ജിന് അപേക്ഷ നൽകാൻ സാധിക്കുക, ഇത് 75 വയസ്സായെങ്കിലും ഉയർത്തുക, കേരളത്തിൽ നിന്നുള്ള ഹാജിമാർക്ക് വിശുദ്ധ ഭൂമിയിൽ ഒരേ കെട്ടിടങ്ങളിൽ താമസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം കേന്ദ്രത്തെ ധരിപ്പിക്കും.

---- facebook comment plugin here -----

Latest