Connect with us

National

മഹാരാഷ്ട്രയില്‍ അനധികൃതമായി താമസിച്ച 18 ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍

നവി മുംബൈയിലെ ഗാന്‍സോലിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒത്തുകൂടിയ സമയത്തായിരുന്നു അറസ്റ്റ്.

Published

|

Last Updated

താനെ| രാജ്യത്ത് അനധികൃതമായി താമസിച്ചതിനെ തുടര്‍ന്ന് താനെ ജില്ലയില്‍ നിന്ന് 10 സ്ത്രീകള്‍ ഉള്‍പ്പെടെ 18 ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 1, 2 തീയതികളിലായാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

നവി മുംബൈയിലെ ഗാന്‍സോലിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒത്തുകൂടിയ സമയത്തായിരുന്നു അറസ്റ്റ്.
വിസ, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളൊന്നുമില്ലാതെയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.