Saudi Arabia
റിയാദ് മെട്രോ ഉപയോഗിച്ചത് 18 ദശലക്ഷം യാത്രക്കാർ; റെക്കോർഡ് വർദ്ധന
ഏറ്റവും കൂടുതല്‍ പേര് സഞ്ചരിച്ച ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്റ്റേഷന്‍ മൂന്ന് ദശലക്ഷത്തിലധികം പേരാണ് ഉപയോഗപ്പെടുത്തിയത്.
![](https://assets.sirajlive.com/2025/02/metro-897x538.gif)
റിയാദ്| 2024 ഡിസംബര്‍ 1 ന് റിയാദ് മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു.
ആറ് ട്രെയിന്‍ റൂട്ടുകളില്‍ ഏകദേശം 4.5 ദശലക്ഷം കിലോമീറ്റര്‍ 18 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. ഏറ്റവും കൂടുതല്‍ പേര് സഞ്ചരിച്ച ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്റ്റേഷന്‍ മൂന്ന് ദശലക്ഷത്തിലധികം പേരാണ് ഉപയോഗപ്പെടുത്തിയത്.
മറ്റ് റെയില്‍ ലൈനുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നത് ‘ബ്ലൂ ലൈന്‍ – അല്‍-ഉല്യ അല്‍-ബത്ത ആക്‌സിസ്’ വഴിയാണ്. ട്രെയിന്‍ ഉപയോക്താക്കള്‍ക്ക് ട്രെയിന്‍ റൂട്ടുകളില്‍ അവരുടെ ലക്ഷ്യസ്ഥാനങ്ങള്‍ മനസ്സിലാക്കുന്നതിനായി ‘ഡാര്‍ബ് ആപ്പ്’ , ട്രെയിന്‍ ടിക്കറ്റ് ഓഫീസുകള്‍, സ്റ്റേഷനുകളിലെ സ്വയം സേവന ഉപകരണങ്ങള്‍, ബാങ്ക്, ക്രെഡിറ്റ് കാര്‍ഡുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഡിജിറ്റല്‍ പേയ്മെന്റ് വഴിയോ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയുമെന്നും അതോറിറ്റി വ്യക്തമാക്കി