First Gear
ഥാര്‍ റോക്സിന് 18 വേരിയന്റുകള്‍; വില അറിയാം
ഥാര്‍ റോക്സ് എംഎക്സ്1 പെട്രോള്‍ എംടി ആര്‍ഡബ്ല്യുഡി (Thar Roxx MX1 petrol MT RWD) ആണ് ബേസ് മോഡല്‍. ഇതിന് എക്സ്ഷോറൂം വില 12.99 ലക്ഷം രൂപയാണ്.
ന്യൂഡല്‍ഹി|വാഹനപ്രേമികള്‍ നിരത്തിലിറങ്ങാന്‍ കാത്തിരിക്കുന്ന വാഹനമാണ് മഹീന്ദ്രയുടെ ഥാര്‍ റോക്സ്. ഇതിനകം ബുക്കിങ്ങില്‍ റെക്കോര്‍ഡിട്ട മോഡലിന് പലരും കാത്തിരിപ്പാണ്. ഇപ്പോള്‍ ഥാര്‍ റോക്സിന്റെ വേരിയന്റുകളുടെ വിലകള്‍ പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്ര.
പെട്രോള്‍, ഡീസല്‍, മാനുവല്‍, ഓട്ടോമാക്കിറ്റ് എന്നിവയിലായി 18 വേരിയന്റിലാണ് റോക്സ് വിപണിയില്‍ ലഭ്യമാകുക. ഥാര്‍ റോക്സ് എംഎക്സ്1 പെട്രോള്‍ എംടി ആര്‍ഡബ്ല്യുഡി (Thar Roxx MX1 petrol MT RWD) ആണ് ബേസ് മോഡല്‍. ഇതിന് എക്സ്ഷോറൂം വില 12.99 ലക്ഷം രൂപയാണ്. നിരത്തിലിറക്കുമ്പോഴേക്കും 16 ലക്ഷം രൂപയോളമാകും.
റോക്സ് ടോപ് മോഡലിന്റെ വില 28.96 ലക്ഷം രൂപയാണ്. റോക്സ് ഓട്ടോമാറ്റിക് വില ആരംഭിക്കുന്നത് 18.36 ലക്ഷം രൂപയിലാണ് ഡീസല്‍ വേരിയന്റ് വില 17.17 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.