Kerala
പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; 18കാരന്‍ പിടിയില്‍
സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് രക്ഷിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റ് സ്റ്റേഷനില്‍ ഹാജരാക്കി ബോധിപ്പിച്ചതിനെ തുടര്‍ന്ന് ജെ ജെ ബോര്‍ഡ് മുമ്പാകെ ഹാജരാക്കി തുടര്‍നടപടികള്‍ കൈകൊണ്ടു

പത്തനംതിട്ട \ 16 കാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ 18 കാരനെ ചിറ്റാര്‍ പോലീസ് പിടികൂടി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 15ന് സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് രക്ഷിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റ് സ്റ്റേഷനില്‍ ഹാജരാക്കി ബോധിപ്പിച്ചതിനെ തുടര്‍ന്ന് ജെ ജെ ബോര്‍ഡ് മുമ്പാകെ ഹാജരാക്കി തുടര്‍നടപടികള്‍ കൈകൊണ്ടു. കഴിഞ്ഞ ദിവസം ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 18കാരനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ മൊഴി എ എസ് ഐ രജനി മൊഴി രേഖപ്പെടുത്തി.
ബി എന്‍ എസ് പ്രകാരവും പോക്സോയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ചും പോലീസ് കേസെടുത്തു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് വിക്ടിം ലെയ്സണ്‍ ഓഫീസറായി സി പി ഒ ചിഞ്ചു ബോസിനെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. കുട്ടിയെ സ്‌കൂളില്‍ നിന്നും കടത്തിക്കൊണ്ടുപോയി ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചശേഷം ദേഹത്ത് കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പിന്നീട് കുട്ടിയെ നിരന്തരം പിന്തുടര്‍ന്ന് ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തു. കേസെടുത്തതിനെ തുടര്‍ന്ന് ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനിടയില്‍ കസ്റ്റഡിയിലെടുത്ത ഇയാളുടെ മൊഴി സഹോദരന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി. ഇയാള്‍ കുറ്റം സമ്മതിച്ചു.