Kerala
പോക്സോ കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍
തണ്ണിത്തോട് തേക്കുതോട് താഴെ പൂച്ചക്കുളം പാലവിളയില്‍ വീട്ടില്‍ ജെ വിജയ് ആണ് പിടിയിലായത്.
പത്തനംതിട്ട | പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. തണ്ണിത്തോട് തേക്കുതോട് താഴെ പൂച്ചക്കുളം പാലവിളയില്‍ വീട്ടില്‍ ജെ വിജയ് ആണ് തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്. അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയെ ഒന്നിലധികം പ്രാവശ്യം പ്രതി സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ജില്ലാ ശിശുക്ഷേമ സമിതിയില്‍ നിന്നും വിവരമറിഞ്ഞെത്തിയ തണ്ണിത്തോട് പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന്, തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
തണ്ണിത്തോട് പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവകുമാര്‍, എ എസ് ഐമാരായ രജനി, ശിവപ്രസാദ്, എസ് സി പി ഒമാരായ ശ്രീരാജ്, പ്രസൂണ്‍, സി പി ഒമാരായ അരുണ്‍, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.