Connect with us

National

ഇന്ദോറില്‍ പതിനെട്ടുകാരന്‍ ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ചു

ക്ലാസിലിരുന്ന മാധവ് നെഞ്ചുവേദനയെ തുടര്‍ന്ന് ഡസ്‌കില്‍ നിന്നും ഊര്‍ന്ന് നിലത്തേക്ക് വീഴുകയായിരുന്നു

Published

|

Last Updated

ഇന്ദോര്‍ | മധ്യപ്രദേശിലെ ഇന്ദോറില്‍ പതിനെട്ടുകാരന്‍ ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ചു. മധ്യപ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (എംപിപിഎസ്‌സി ) പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസിലിരിക്കുന്നതിനിടെയാണ് മാധവ് എന്ന ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണത്. സൈലന്റ് ഹാര്‍ട്ട് അറ്റാക്കാണ് മാധവിന് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മാധവ് ക്ലാസ് മുറിയില്‍ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ക്ലാസിലിരുന്ന മാധവ് നെഞ്ചുവേദനയെ തുടര്‍ന്ന് ഡസ്‌കില്‍ നിന്നും ഊര്‍ന്ന് നിലത്തേക്കുവീണു. അടുത്തിരിക്കുന്ന സുഹൃത്തുക്കള്‍ ഉടന്‍ തന്നെ അധ്യാപകനെ വിവരം അറിയിച്ചു. തുടര്‍ന്ന് അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മാധവിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കിടെയില്‍ നാലുപേര്‍ ഇന്ദോറില്‍ സമാനമായ രീതിയില്‍ മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം വ്യായാമം ചെയ്യുന്നതിനിടെ മരിച്ച 55കാരനും സ്‌കൂളിലിരിക്കവെ മരിച്ച 16കാരിയും സൈലന്റ് അറ്റാക്കിന് ഇരകളായിരുന്നു.

Latest