Connect with us

Shooting

അമേരിക്കയില്‍ 18കാരന്‍ മൂന്ന് പേരെ വെടിവെച്ച് കൊന്നു

അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു.

Published

|

Last Updated

ന്യൂമെക്‌സിക്കോ | അമേരിക്കയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ന്യൂമെക്‌സിക്കോയില്‍ 18കാരന്‍ മൂന്ന് പേരെ വെടിവെച്ചുകൊന്നു. രണ്ട് പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. ഫാര്‍മിംഗ്ടണിലെ താമസ കേന്ദ്രത്തിലായിരുന്നു വെടിവെപ്പ്.

ക്രിസ്ത്യന്‍ പള്ളിക്ക് പുറത്ത് വെച്ച് അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. വിവരമറിഞ്ഞ് പോലീസെത്തുമ്പോള്‍ പാര്‍പ്പിട പ്രദേശത്ത് ഇയാള്‍ തലങ്ങുംവിലങ്ങും വെടിവെപ്പ് നടത്തുകയായിരുന്നു. ഇയാള്‍ ഒറ്റക്കാണ് വെടിവെച്ചത്.

അക്രമിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രായം മാത്രമാണ് പോലീസ് പങ്കുവെച്ചത്.

Latest