Connect with us

Uae

നിക്ഷേപകർക്ക് 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ

അപേക്ഷിക്കുന്നതിന് ചില നിബന്ധനകൾ പാലിക്കണമെന്ന് അതോറിറ്റി

Published

|

Last Updated

അബൂദബി| നിക്ഷേപകർ, സംരംഭകർ, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ, ബിസിനസ് ഫിനാൻഷ്യർമാർ എന്നിവർക്ക് യു എ ഇ പ്രത്യേക സന്ദർശക വിസ അനുവദിക്കുന്നു. ഒന്നിലധികം തവണ രാജ്യത്തേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതാണ് ഈ വിസ സൗകര്യം. 180 ദിവസത്തിൽ കൂടാത്ത താമസം ഇവർക്ക് ഉണ്ടാവുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐ സി പി) പറഞ്ഞു. വിസ സേവനത്തിന് അപേക്ഷിക്കുന്നതിന് ഏതാനും നിബന്ധനകൾ പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.

ഒന്നാമതായി, അപേക്ഷകൻ യു എ ഇയിൽ അവർ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള ഒരു പ്രൊഫഷണലായിരിക്കണം. ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള മറ്റു നിബന്ധനകളും പാലിക്കണം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സംഭാവന നൽകുന്ന നൂതനമായ തന്ത്രപരമായ പദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി യു എ ഇ സമഗ്രമായ ഒരു സേവന ആവാസവ്യവസ്ഥ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന പ്രോത്സാഹനമായിരിക്കും ഈ വിസ.  60, 90, 120 ദിവസത്തെ മറ്റു വിസകളും ലഭ്യമാണ്.