Kuwait
കുവൈത്തില്‍ 1,875 പ്രവാസി അധ്യാപകരുടെ പണിനഷ്ടപ്പെടും
ഈ അധ്യയന വര്‍ഷത്തോടെ സേവനം അവസാനിപ്പിക്കും
കുവൈത്ത് സിറ്റി | കുവൈത്തില്‍ 2022- 23 അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ 1,875 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം. മന്ത്രാലയത്തിലെ ജോലികള്‍ കുവൈത്തിവത്കരിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ അദ്വാനിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
പ്രവാസികളെ മാറ്റിനിയമിക്കുന്നതിലും പൗരന്മാരെ ലഭ്യമായ സ്‌പെഷ്യലേഷനുകളില്‍ അവരെ തന്നെ നിയമിക്കുന്നതില്‍ ആനുപാതികത എന്ന തത്വം പ്രയോഗിക്കുന്നതിനാണ് പദ്ധതി. 25 ശതമാനമോ അതില്‍ താഴെയോ പ്രവാസികള്‍ ലഭ്യമാകുന്ന സ്‌പെഷ്യലൈസെഷനില്‍ എല്ലാ പ്രവാസി അധ്യാപകരുടെയും സേവനം അവസാനിപ്പിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 25 ശതമാനതിലധികം പ്രവാസി അധ്യാപകരുള്ള സ്‌പെഷ്യലേഷനുകള്‍ക്ക് മാറ്റിസ്ഥാപിക്കല്‍ പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുക. വര്‍ഷങ്ങള്‍ക് ശേഷം ഇത് 100 ശതമാനത്തിലെത്തിക്കലാണ് ലക്ഷ്യമാക്കുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു.