Connect with us

Kerala

വയനാട് ദുരന്തത്തിൽ 189 മരണങ്ങൾ സ്ഥിരീകരിച്ചു; ദുരന്ത ഭൂമിയിൽ നാളെ മൂന്ന് മേഖലകളിലായി തിരച്ചിൽ

നാളെ വൈകുന്നേരത്തോടു കൂടി ഡൽഹിയിൽ നിന്നും റഡാർ സംവിധാനമുള്ള ഡ്രോൺ എത്തും. മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം തിരിച്ചറിയാൻ ഈ ഡ്രോൺ സഹായകരമാകും.

Published

|

Last Updated

മേപ്പാടി | വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇത് വരെ 189 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 85 പുരുഷന്‍മാരും 76 സ്ത്രീകളും 27 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 107 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

ശരീര ഭാഗങ്ങള്‍ ഉള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 100 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 225 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 129 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടില്‍ 91 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.

ദുരന്തഭൂമിയിൽ നാളെ  മൂന്ന് മേഖലകളിലായി തെരച്ചിൽ നടത്തുമെന്ന് റെവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മണ്ണിനടിയിലും , ചാലിയാർ പുഴയിലും തെരച്ചിൽ നടത്തും. നാളെ വൈകുന്നേരത്തോടു കൂടി ഡൽഹിയിൽ നിന്നും റഡാർ സംവിധാനമുള്ള ഡ്രോൺ എത്തിചേരുമെന്നും മന്ത്രി പറഞ്ഞു.

മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം തിരിച്ചറിയാൻ ഈ ഡ്രോൺ സഹായകരമാകും . രക്ഷാപ്രവർത്തനത്തിന് ആണ് ഇപ്പോൾ മുൻഗണന നൽകുന്നത്. അതിനു ശേഷം പുനരധിവാസ നടപടികൾ സർക്കാർ സ്വീകരിക്കും. ഒരാൾ പോലും വഴിയാധാരമാകില്ല . സർക്കാർ അവരോടൊപ്പം തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിവിധ സേനാ വിഭാഗങ്ങളുമായുള്ള യോഗം വയനാട് കളക്ട്രേറ്റിൽ ചേർന്നു.

Latest