Kerala
പി വി അന്‍വറിന്റെ കൈവശം 19 ഏക്കര്‍ അധിക ഭൂമി; ഒരാഴ്ചക്കകം രേഖകള്‍ ഹാജരാക്കണം: ലാന്‍ഡ് ബോര്‍ഡ്
അന്‍വര്‍ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ നടപടികള്‍ വൈകുന്നതായി ലാന്‍ഡ് ബോര്‍ഡ്.
തിരുവനന്തപുരം | പി വി അന്‍വറിന്റെ കൈവശം 19 ഏക്കര്‍ അധിക ഭൂമിയുണ്ടെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍. ഒരാഴ്ചക്കകം ഭൂമിയുടെ രേഖകള്‍ ഹാജരാക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.
2007 മുതല്‍ തന്നെ അന്‍വര്‍ അധിക ഭൂമി കൈവശം വച്ചുവരികയാണ്. പി വി അന്‍വര്‍ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ നടപടികള്‍ വൈകുന്നതായി ലാന്‍ഡ് ബോര്‍ഡ് പറഞ്ഞു.
---- facebook comment plugin here -----