Saudi Arabia
അഞ്ച് ദിവസത്തിനുള്ളില്‍ മക്കയിലെ അജ്യാദ് എമര്‍ജന്‍സി ആശുപത്രിയില്‍ രക്ഷപ്പെടുത്തിയത് 19 പേരെ
വിവിധ രാജ്യങ്ങളില്‍ നിന്നും ഉംറ തീര്‍ത്ഥാടനത്തിനായി മസ്ജിദുല്‍ ഹറമിലെത്തിയ രോഗികള്‍ക്കാണ് അടിയന്തര വൈദ്യസഹായം നല്‍കിയത്

മക്ക | അഞ്ച് ദിവസത്തിനുള്ളില്‍ മക്കയിലെ അജ്യാദ് എമര്‍ജന്‍സി ആശുപത്രിയിലെ മെഡിക്കല്‍ സംഘം 19 രോഗികളുടെ ജീവന്‍ രക്ഷിച്ചതായി മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു
വിവിധ രാജ്യങ്ങളില്‍ നിന്നും ഉംറ തീര്‍ത്ഥാടനത്തിനായി മസ്ജിദുല്‍ ഹറമിലെത്തിയ രോഗികള്‍ക്കാണ് അടിയന്തര വൈദ്യസഹായം നല്‍കിയത്. ഹൃദയ സംബന്ധമായ ശസ്ത്രക്രിയകള്‍,വാസ്‌കുലര്‍ സര്‍ജറി, ന്യൂറോ സര്‍ജറി, ദഹന-കരള്‍ രോഗങ്ങള്‍, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി, വൃക്കരോഗങ്ങള്‍, നെഞ്ച് രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച രോഗികള്‍ക്കാണ് ഓപ്പറേഷന് വിധേയമാക്കിയത്.
പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്ക് മക്കയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.മെഡിക്കല്‍ ടീമുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി മക്കയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു