Kerala
19 കാരിയുടെ ആത്മഹത്യ; പ്രതിശ്രുത വരന്‍ കസ്റ്റഡിയില്‍
മൊബൈലിൽ മറ്റൊരു ആണ്‍ സുഹൃത്തിന്റെ ഫോട്ടോ കണ്ടത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
തിരുവനന്തപുരം | നെടുമങ്ങാട്ട് 19കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ സന്ദീപ് പോലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് വഞ്ചുവം ഐ ടി ഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി വഞ്ചുവം സ്വദേശി നമിതയാണ് മരിച്ചത്. നമിതയുടെ ഫോണില്‍ മറ്റൊരു ആണ്‍ സുഹൃത്തിന്റെ ഫോട്ടോ കണ്ടത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ സന്ദീപ് നമിതയെ വീട്ടിലെത്തി കണ്ടിരുന്നു. യുവാവ് മടങ്ങിപ്പോയ ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റില്‍ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു വര്‍ഷം മുന്‍പാണ് സന്ദീപുമായി വിവാഹം ഉറപ്പിക്കുന്നത്.
---- facebook comment plugin here -----