Connect with us

Kerala

പതിനേഴുകാരിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡനം; 19കാരന്‍ പിടിയില്‍

മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു ലൈംഗികാതിക്രമം

Published

|

Last Updated

പത്തനംതിട്ട | പതിനേഴുകാരിയെ കഴുത്തില്‍ മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച ശേഷം വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസില്‍ 19 കാരനെ ആറന്മുള പോലീസ് പിടികൂടി. കോഴഞ്ചേരി ചെറുകോല്‍ പുരയിടത്തില്‍ വീട്ടില്‍ സിബിന്‍ ഷിബു(19) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം മെയ് 25ന് ക്ഷേത്രത്തിലേക്കും മറ്റും പോകുന്ന വഴിയില്‍ വെച്ച് കഴുത്തില്‍ മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. 2024 ആഗസ്റ്റ് 18നാണ്് പരാതിക്കാസ്പദമായ സംഭവം. വനിതാ സെല്‍ എസ് ഐ. വി ആശ, കോന്നി എന്‍ട്രി ഹോമില്‍ കഴിയുന്ന കുട്ടിയുടെ മൊഴി അവിടെയെത്തി രേഖപ്പെടുത്തി. തുടര്‍ന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുരങ്ങുമലയില്‍ വെച്ച്് പിടികൂടുകയായിരുന്നു.

ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടറെ കൂടാതെ, എസ് ഐ വിഷ്ണു, എസ് സി പി ഓമാരായ പ്രദീപ്, താജുദീന്‍, അനില്‍, ഉമേഷ്, സി പി ഓ മാരായ ജിതിന്‍, വിഷ്ണു, വിഷ്ണു വിജയന്‍, സല്‍മാന്‍, എന്നിവരാണ് ഉണ്ടായിരുന്നത്.

 

Latest