Connect with us

Ongoing News

യു എ ഇ മധ്യസ്ഥതയില്‍ 190 തടവുകാര്‍ക്ക് മോചനം

യു എ ഇ മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തടവുകാരുടെ എണ്ണം 1,558 ആയി.

Published

|

Last Updated

അബൂദബി|റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷത്തില്‍ പുതിയ ബന്ദികളുടെ കൈമാറ്റത്തിന് യു എ ഇ വിജയകരമായി മധ്യസ്ഥത വഹിച്ചു. ആറാമത്തെ മധ്യസ്ഥ ശ്രമത്തില്‍ 190 തടവുകാരെ മോചിപ്പിച്ചു. ഇതോടെ യു എ ഇ മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തടവുകാരുടെ എണ്ണം 1,558 ആയി.

യു എ ഇ വിദേശകാര്യ മന്ത്രാലയം റഷ്യയുടെയും യുക്രെയ്‌നിന്റെയും ഗവണ്‍മെന്റുകള്‍ നല്‍കിയ സഹകരണത്തിന് അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥനാകാനുള്ള യു എ ഇയുടെ പ്രതിബദ്ധതയാണ് ഈ ശ്രമങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

 

Latest