Saudi Arabia
സഊദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 19,328 നിയമലംഘകരെ
സംശയാസ്പദമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ് മേഖലകളിൽ നിന്ന് 911 എന്ന ടോൾ ഫ്രീ നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്ന് 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി

റിയാദ്| താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സഊദി സുരക്ഷാ സേന ഒരാഴ്ചയ്ക്കുള്ളിൽ 19,328 പേരെ അറസ്റ്റ് ചെയ്തതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് ആകെ 11,245 പേരെയും, അനധികൃതമായി രാജ്യത്തേയ്ക്ക് അതിർത്തി കടന്ന് കടക്കാൻ ശ്രമിച്ചതിന് 4,297 പേരെയും, തൊഴിൽ നിയമ ലംഘകരായ 3,786 പേരെയുമാണ് അറസ്റ്റ് ചെയ്‌തത്.
നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,360 പേരിൽ 54 ശതമാനം പേർ എത്യോപ്യക്കാരും 44 ശതമാനം യമനികളും 2 ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.അയൽരാജ്യങ്ങളി
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കുക ഗതാഗത സൗകര്യവും താമസ സൗകര്യവും നൽകുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 1 മില്യൺ സഊദി റിയാൽ വരെ പിഴയും വാഹനങ്ങളും സ്വത്തുക്കൾ കണ്ടുകെട്ടലും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.