Connect with us

Uae

തന്‍വീര്‍ മേളയുടെ മുന്നോടിയായി 1971 പ്രദര്‍ശനം

സര്‍ഗാത്മകത, പരസ്പരബന്ധം, ആവിഷ്‌കാരം എന്നിവയുടെ പ്രചോദിതമായ പര്യവേഷണം കാഴ്ചക്കാര്‍ക്ക് പ്രദാനം ചെയ്യുന്നു.

Published

|

Last Updated

ഷാര്‍ജ|തന്‍വീര്‍ ഫെസ്റ്റിവല്‍ ആര്‍ട്ട് കമ്മീഷന്‍ ഓഫ്- ‘1971 പ്രദര്‍ശനം’ തന്‍വീര്‍ ഫെസ്റ്റിവലിന്റെ സ്ഥാപക ശൈഖ ബുദൂര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ‘പ്രോട്ടോടൈപ്സ് ഫോര്‍ പെര്‍മനന്‍സ്’ എന്ന ആശയത്തിലാണ് പ്രദര്‍ശനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്‍വീര്‍ ഫെസ്റ്റിവലിന്റെ മുന്നോടിയാണിത്. സര്‍ഗാത്മകത, പരസ്പരബന്ധം, ആവിഷ്‌കാരം എന്നിവയുടെ പ്രചോദിതമായ പര്യവേഷണം കാഴ്ചക്കാര്‍ക്ക് പ്രദാനം ചെയ്യുന്നു.

2025 ഏപ്രില്‍ മൂന്ന് വരെ പ്രദര്‍ശനം തുടരും. പത്ത് കലാകാരന്മാരുടെ ഇന്‍സ്റ്റാളേഷനുകള്‍ക്ക് പിന്നിലെ സങ്കീര്‍ണമായ സൃഷ്ടിപരമായ പ്രക്രിയകള്‍ അനാവരണം ചെയ്യും. മലീഹ മരുഭൂമിയുടെ വിസ്മയവും പരുക്കന്‍ ഭൂപ്രകൃതിയും കലാസൃഷ്ടികള്‍ ഒപ്പിയെടുക്കും. ക്യൂറേറ്റര്‍ നയിക്കുന്ന ടൂറുകള്‍, പ്രഭാഷണങ്ങള്‍, ശില്‍പ്പശാലകള്‍ ഉണ്ടാകും.

നവംബര്‍ 22, 23, 24 തീയതികളിലാണ് മലീഹ മരുഭൂമിയുടെ വിസ്മയകരവും ചരിത്രപരവുമായ പശ്ചാത്തലത്തിലുള്ള പ്രദര്‍ശനം നടക്കുക. ഈ വര്‍ഷത്തെ ഉത്സവം പ്രഗത്ഭ കവി ജലാലുദ്ദീന്‍ റൂമിയുടെ പഠിപ്പിക്കലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു, കൂടാതെ ലോകത്തിലെ കലാകാരന്മാര്‍, കവികള്‍ എന്നിവരെ അവതരിപ്പിക്കും.