Connect with us

International

19-ാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ബ്രസീലിൽ തുടക്കം; പ്രധാനമന്ത്രി എത്തി

"നീതിപരവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക" എന്ന പ്രമേയത്തിലാണ് ഇത്തവണ ഉച്ചകോടി നടക്കുന്നത്

Published

|

Last Updated

ബ്രസീലിയ | 19-ാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ബ്രസീലിൽ തുടക്കം. റിയോ ഡി ജനീറോയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നടക്കുന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങളുടെ തലവന്മാരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. “നീതിപരവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക” എന്ന പ്രമേയത്തിലാണ് ഇത്തവണ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി.

റിയോയിൽ വിമാനമിറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യൻ പ്രവാസികൾ ഊഷ്മളമായ സ്വീകരണം നൽകി. നൂറുക്കണക്കിന് ഇന്ത്യക്കാരാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിയത്.

ഉദ്ഘാടന സെഷനിൽ “പട്ടിണിയും ദാരിദ്ര്യവും സംബന്ധിച്ച ആഗോള സഖ്യം” എന്ന വിഷയത്തിൽ നേതാക്കൾ ചർച്ച ചെയ്യും. “ആഗോള ഭരണ സ്ഥാപനങ്ങളുടെ പരിഷ്‌കാരങ്ങൾ” എന്ന വിഷയത്തിലാണ് രണ്ടാം സെഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന സെഷനിൽ പങ്കെടുക്കും.

---- facebook comment plugin here -----

Latest