International
ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്; മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ വണ്‍ എന്ന അപൂര്‍വ നേട്ടത്തില്‍ ഇന്ത്യന്‍ ടീം
ആദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒരേസമയം ഒന്നാമതാകുന്നത്.
ന്യൂഡല്‍ഹി| ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ടെസ്റ്റ് ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. പുതുതായി ഇറങ്ങിയ ഐ.സി.സി റാങ്കിംഗിലാണ് ഇന്ത്യന്‍ പുരുഷ ടീം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാമതെത്തിയത്. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമെന്ന അപൂര്‍വനേട്ടം ഇന്ത്യന്‍ ടീമിന് സ്വന്തമായി.
ആദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒരേസമയം ഒന്നാമതാകുന്നത്. ക്യാപ്ടന്‍ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്ടനുമാണ് രോഹിത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഇറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയ ആയിരുന്നു. ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. 32 മത്സരങ്ങളില്‍ 115 റേറ്റിംഗ് പോയന്റുമായാണ് ഐസിസി ഇന്ന് പുറത്തുവിട്ട ടെസ്റ്റ് ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തിയത്.
29 മത്സരങ്ങളില്‍ 111 റേറ്റിംഗ് പോയന്റുള്ള ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.