Connect with us

Sports

ഒന്നാം ഏകദിനം; കോലിക്ക് സെഞ്ച്വറി

ശ്രീലങ്കക്ക് 373 റൺസ് വിജയ ലക്ഷ്യം

Published

|

Last Updated

ഗുവാഹത്തി  |  ഇന്ത്യ- ശ്രീലങ്ക ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. മത്സരത്തില്‍ തൻ്റെ 73ാം സെഞ്ചറിയുമായി വീരാട് കോഹ്‌ലി  (113) നിറഞ്ഞാടി.

ഏഴ് വിക്കറ്റിന് 373 എന്ന മികച്ച സ്‌കോറാണ് ഇന്ത്യ നേടിയത്.
ടോസ് ലഭിച്ച ശ്രീലങ്ക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ഓപണിംഗ് വിക്കറ്റ് മുതല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ത്താടി. 83 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 70 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. മൂന്നാമനായി എത്തിയ വീരാട് കോഹ്‌ലി 87 ബോളിലാണ് 113 റണ്‍സ് നേടിയത്.

ശ്രേയസ് അയ്യര്‍ (28), കെ എല്‍ രാഹുല്‍ (39), ഹര്‍ദിക് പാണ്ഡ്യ (14), അക്‌സര്‍ പട്ടേല്‍ (9) എന്നിവരാണ് പുറത്തായത്. നാല് റണ്‍സുമായി മുഹമ്മദ് ഷമിയും ഏഴ് റണ്‍സ് നേടി മുഹമ്മദ് സിറാജും പുറത്താകാതെ നിന്നു.

ശ്രീലങ്കക്കായി കസൂന്‍ രജിത 10 ഓവറില്‍ 3 വിക്കറ്റ് നേടി. ദില്‍ഷന്‍ മദുഷങ്ക, ചാമിക കരുണ രത്‌നെ, ക്യാപ്റ്റന്‍ ദശുന്‍ ഷനക, ദനജ്ഞയ സി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. എന്നാല്‍, എല്ലാവരും ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്ന് നന്നായി അടിവാങ്ങി. 10 ഓവറില്‍ 88 വഴങ്ങിയ കസുന്‍ രജിത തന്നെയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. എട്ട് ഓവറില്‍ 54 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ചാമിക കരുണ രത്‌നെ ആണ് ബേധപ്പെട്ട പ്രകടനം നടത്തിയത്.