Connect with us

Uae

കഴിഞ്ഞ വര്‍ഷത്തെ മൊത്തം യാത്രക്കാര്‍ 2.24 കോടി; അബൂദബി എയര്‍പോര്‍ട്ട് യാത്രക്കാരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്

ഏകദേശം 3.2 ദശലക്ഷം യാത്രക്കാരുമായി എത്തിച്ചേരുന്നവരുടെ പട്ടികയിലും 3.5 ദശലക്ഷം യാത്രക്കാരുമായി പുറപ്പെടുന്നവരുടെ പട്ടികയിലും ഇന്ത്യ ഒന്നാമതാണ്.

Published

|

Last Updated

അബൂദബി | അബൂദബി വിമാനത്താവളത്തിലൂടെ 2023-ല്‍ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 22.4 ദശലക്ഷമായി. അബൂദബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തിറക്കിയ എയര്‍പോര്‍ട്ട് ഡാറ്റ പ്രകാരമാണിത്. വിമാനത്താവളത്തില്‍ എത്തിയവരുടെ എണ്ണം 11.1 ദശലക്ഷവും പുറപ്പെടുന്നവരുടെ എണ്ണം 11.3 ദശലക്ഷവുമാണ്.

ഏകദേശം 3.2 ദശലക്ഷം യാത്രക്കാരുമായി എത്തിച്ചേരുന്നവരുടെ പട്ടികയിലും 3.5 ദശലക്ഷം യാത്രക്കാരുമായി പുറപ്പെടുന്നവരുടെ പട്ടികയിലും ഇന്ത്യ ഒന്നാമതാണ്. എത്തിച്ചേര്‍ന്നവരില്‍ ഏകദേശം 3.2 ദശലക്ഷം യാത്രക്കാര്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നും 1.9 ദശലക്ഷം യാത്രക്കാര്‍ ഏഷ്യയില്‍ നിന്നുമാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം ഏകദേശം 1.6 ദശലക്ഷമാണ്. പുറപ്പെടുന്നവരില്‍ 1.9 ദശലക്ഷം യാത്രക്കാരുമായി തെക്കേ അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്.

അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരുടെ എണ്ണം 2023-ല്‍ 51,067-ല്‍ എത്തി. പുറപ്പെട്ടവരുടെ എണ്ണം 43,945 ആണ്. 2023-ല്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ എണ്ണം 1,41,225 ആയി. അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം 8,409 വിമാനങ്ങളും പ്രവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷം 319,993 ടണ്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്തു. കയറ്റുമതി 238,644 ടണ്‍ ആയിരുന്നു. അല്‍ ഐന്‍ വിമാനത്താവളം 1,263 ടണ്‍ സാധനങ്ങള്‍ കയറ്റുമതിയും 501 ടണ്‍ ഇറക്കുമതിയും നടത്തി.

 

Latest