Connect with us

Kerala

കരിപ്പൂർ വിമാനത്താവളത്തിൽ 2.4 കിലോ സ്വർണം പിടികൂടി

മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

Published

|

Last Updated

കരിപ്പൂർ | കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ബഹ്റെെനിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 2.4 കിലോ സ്വർണം പിടികൂടി. മലപ്പുറം ഓമാനൂർ സ്വദേശിയായ ഹംസാത്തു സ്വാദിഖ് ആണ് പിടിയിലായത്.

മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. വിപണിയിൽ ഇതിന് ഒന്നേക്കാൽ കോടി രൂപ വില വരുംമെന്ന് കണക്കാക്കുന്നു.

 

Latest