Uae
കുട്ടികളുടെ പുസ്തകങ്ങൾക്കായി 25 ലക്ഷം ദിർഹം അനുവദിച്ചു
16-ാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൽ അറബ്-വിദേശ പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങി ഷാർജയിലെ ലൈബ്രറികളെ അറിവിന്റെയും വൈദഗ്ധ്യ വികസനത്തിന്റെയും കേന്ദ്രങ്ങളാക്കും.

ഷാർജ| സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, പൊതു-സർക്കാർ ലൈബ്രറികളിൽ കുട്ടികളുടെ പുസ്തകങ്ങൾ വാങ്ങാൻ 25 ലക്ഷം ദിർഹം അനുവദിച്ചു. 16-ാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൽ അറബ്-വിദേശ പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങി ഷാർജയിലെ ലൈബ്രറികളെ അറിവിന്റെയും വൈദഗ്ധ്യ വികസനത്തിന്റെയും കേന്ദ്രങ്ങളാക്കും.
ലൈബ്രറികളെ പുതുതലമുറക്ക് വിജ്ഞാന സ്രോതസ്സുകളാക്കി മാറ്റുകയും വായനാ സംസ്‌കാരം ശക്തിപ്പെടുത്തുകയും ഗവേഷണ-സാംസ്‌കാരിക ഉത്പാദനം പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.