Connect with us

National

20 കോടി തന്നില്ലെങ്കില്‍ കൊല്ലും; മുകേഷ് അംബാനിക്ക് വധഭീഷണി

മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

Published

|

Last Updated

മുംബൈ| റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇ മെയില്‍ വഴി വധഭീഷണി. മുകേഷ് അംബാനിയുടെ കമ്പനി ഐഡിയിലേക്കാണ് ഒരു അജ്ഞാതന്‍ ഇ മെയില്‍ അയച്ചത്. 20 കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ മുകേഷ് അംബാനിയെ കൊല്ലുമെന്നാണ് ഇ മെയില്‍ സന്ദേശമെന്ന് പോലീസ് പറഞ്ഞു.

നിങ്ങള്‍ ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ടെന്നാണ് ഇ മെയിലില്‍ പറയുന്നത്. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഗാംദേവി പോലീസ് അജ്ഞാതനെതിരെ ഐപിസി സെക്ഷന്‍ 387, സെക്ഷന്‍ 506 (2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കേസെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ വധഭീഷണി മുഴക്കിയതിന് ബിഹാറിലെ ദര്‍ബംഗയിലെ രാകേഷ് കുമാര്‍ മിശ്ര എന്നയാള്‍ അറസ്റ്റിലായിരുന്നു. മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ സ്‌ഫോടനം നടത്തുമെന്നുമാണ് രാകേഷ് ഭീഷണിപ്പെടുത്തിയിരുന്നത്.

 

 

 

Latest