Connect with us

ksrtc crisis

കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ 20 കോടി അനുവദിച്ചു

ഡീസല്‍ വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് സര്‍വീസുകള്‍ മടുങ്ങിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം | ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു. എണ്ണ കമ്പനികളുടെ കുടിശ്ശിക വീട്ടാനും ഇന്ധനം വാങ്ങാനും പണമില്ലാതെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ന് നിരവധി സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി വെട്ടിക്കുറിച്ചിരുന്നു. നാളേയും സര്‍വീസുകള്‍ മുടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍ക്കാറിന്റെ ഇടപെടല്‍.

ഇന്ധനച്ചെലവിനുള്ള പണമെടുത്ത് ജൂണിലെ ശമ്പളക്കുടിശ്ശിക തീര്‍ത്തതാണ് പ്രതിസന്ധിയേറ്റിയത്. 13 കോടി രൂപ കുടിശ്ശിക തീര്‍ക്കാതെ ഡീസല്‍ നല്‍കില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അടിയന്തര സഹായം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി സര്‍ക്കാറിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്.