Connect with us

National

20 റണ്‍സ് ജയം; ഓസ്‌ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ അവസാനിക്കുകയായിരുന്നു

Published

|

Last Updated

റായ്പുര്‍  | റായ്പുരില്‍ നടന്ന നാലാം ട്വന്റി20യില്‍ 20 റണ്‍സിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 31ന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേല്‍, രണ്ടു വിക്കറ്റ് വീഴ്ത്തി ദീപക് ചാഹര്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ രവി ബിഷ്‌ണോയി, ആവേശ് ഖാന്‍ എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പികള്‍. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ ആദ്യ പരമ്പര വിജയം കൂടിയാണിത്.

 

മറുപടി ബാറ്റിങ്ങില്‍, 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ട്രവിസ് ഹെഡ് 31 റണ്‍സും മാത്യു ഷോര്‍ട്ട് 22 റണ്‍സും നേടി. ഓപ്പണര്‍മാരായ ഹെഡും ജോഷ് ഫിലിപ്പും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം ഓവറില്‍ ജോഷ് ഫിലിപ്പിനെ പുറത്താക്കി രവി ബിഷ്‌ണോയ് ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. അവസാന മത്സരം ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും.

 

Latest