Connect with us

Kerala

പാലക്കാട് ഫാക്ടറിയില്‍ നിന്ന് വിഷപ്പുക ശ്വസിച്ച് 20 തൊഴിലാളികള്‍ ആശുപത്രിയില്‍

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്‌സ്റ്റൈല്‍സ്‌ ഗാര്‍മെന്റ്സ് എന്ന കമ്പനിയിലാണ് സംഭവം.

Published

|

Last Updated

പാലക്കാട്| പാലക്കാട് കഞ്ചിക്കോടുള്ള ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച് തൊഴിലാളികള്‍ ആശുപത്രിയില്‍. ചൊവ്വാഴ്ച ഉച്ചയോടെ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്‌സ്റ്റൈല്‍സ്‌ ഗാര്‍മെന്റ്സ് എന്ന കമ്പനിയില്‍ നിന്ന് വിഷവാതകം ചോരുകയായിരുന്നു. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് ഇരുപതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവ ദിവസം പത്തുപേരെ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍. ഇന്നലെയും ഇന്നുമായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് 10 പേരെകൂടി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇത് രണ്ട് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നും ഡയിങ് യൂണിറ്റില്‍ നിന്ന് വന്ന പുകയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് സംഭവത്തില്‍ അധികൃതരുടെ വിശദീകരണം.

 

 

 

 

Latest