Kerala
വ്യായാമം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീണ് 20കാരന്‍ മരിച്ചു
എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് സമല്‍ കൃഷ്ണ.

തൃശൂര്‍ | തൃശൂര്‍ കൊടുങ്ങല്ലൂരില്‍ 20കാരന്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മേത്തല കൈതക്കാട്ട് വീട്ടില്‍ സമല്‍ കൃഷ്ണയാണ് മരിച്ചത്.
ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ സമല്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാല്യങ്കര എസ്എന്‍എം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയാണ് മരിച്ച സമല്‍ കൃഷ്ണ.
---- facebook comment plugin here -----