Connect with us

National

20കാരി തടാകത്തില്‍വീണ് മരിച്ച സംഭവം; ദുരഭിമാനക്കൊലയെന്ന് ആൺസുഹൃത്ത്

ബൈക്ക് ഓടിക്കവേ ഉറങ്ങിപ്പോയെന്നും താനും മകളും തടാകത്തില്‍ വീണെന്നുമാണ് രാമമൂര്‍ത്തി പോലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞത്.

Published

|

Last Updated

ബെംഗളൂരു| ബെംഗളൂരുവിലെ കുഡ്‌ലു ഗേറ്റില്‍ അച്ഛനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 20കാരി തടാകത്തില്‍വീണ് മരിച്ച സംഭവം ദുരഭിമാനക്കൊലയെന്ന് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സഹാന എന്ന യുവതി മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് രാമമൂര്‍ത്തിക്കൊപ്പെം ബൈക്കില്‍ യാത്ര ചെയ്യവേ ആണ് അപകടം സംഭവിച്ചത്. തലേന്ന് നന്നായി ഉറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബൈക്ക് ഓടിക്കവേ ഉറങ്ങിപ്പോയെന്നും താനും മകളും തടാകത്തില്‍ വീണുവെന്നുമാണ് രാമമൂര്‍ത്തി പോലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞത്.

അതേസമയം വ്യത്യസ്ത ജാതിയില്‍പ്പെട്ട സഹാനയും നിതിനും ഒരുകൊല്ലത്തിലധികമായി പ്രണയത്തിലാണെന്നും താനുമായുള്ള ബന്ധത്തിന് യുവതിയുടെ കുടുംബം എതിരായിരുന്നെന്നും ഇതേ തുടര്‍ന്നുള്ള ദുരഭിമാനക്കൊലയാണ് നടന്നതെന്നുമാണ് നിതിന്‍ പറയുന്നത്.

പെണ്‍കുട്ടി മരിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം യുവാവിനെ രാമമൂര്‍ത്തി വീട്ടിലേക്ക് വിളിച്ചുവരുത്തി സഹാനയെ വിവാഹം ചെയ്ത് തരില്ലെന്ന് പറഞ്ഞതായും യുവാവ് പറയുന്നു. അതേസമയം സഹാനയുടെ മരണം ദുരഭിമാനക്കൊലയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്.

Latest