Connect with us

Kerala

20കാരിയെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പെണ്‍കുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Published

|

Last Updated

നാദാപുരം | തൂണേരിയില്‍ കോളജ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കൈതേരിപ്പൊയില്‍ കാര്‍ത്തികയാണ് മരിച്ചത്.

ഇന്നലെ വൈകീട്ടോടെയാണ് കാര്‍ത്തികയെ കിടപ്പുമുറിയില്‍ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെണ്‍കുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മാഹി മഹാത്മാഗാന്ധി ഗവ. കോളജ് ബിഎസ്സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് കാര്‍ത്തിക.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)