Connect with us

National

20കാരി കൊല്ലപ്പെട്ട നിലയില്‍; കാമുകന്‍ ഒളിവില്‍,അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്

Published

|

Last Updated

മുബൈ | മുബൈയില്‍ കാണാതായ 20കാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഊരണ്‍ സ്വദേശിനി യശശ്രീ ഷിന്ദേ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഊരണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ശരീരമാസകലം കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് യശശ്രീയെ കാണാതായത്. കൃത്യത്തിന് പിന്നില്‍ കാമുകനാണെന്നാണ് പോലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ കാണാതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ ഒളിവില്‍ ആണെന്ന് കണ്ടെത്തി.

പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കാമുകന്‍ നിലവില്‍ ഒളിവില്‍ ആണെന്നാണ് വിവരം.ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.