Connect with us

Kerala

വസ്തുവിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2000 രൂപ കൈക്കൂലി; റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റവന്യു ഇന്‍സ്‌പെക്ടര്‍ എം പി ഉണ്ണികൃഷ്ണനാണ് പിടിയിലായത്

Published

|

Last Updated

തിരുവനന്തപുരം |  കൈക്കൂലി വാങ്ങവേ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റവന്യു ഇന്‍സ്‌പെക്ടര്‍ എം പി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്ന നടപടികള്‍ക്കായി 2000 രൂപ വാങ്ങവെയാണ് ഇയാള്‍ പിടിയിലാകുന്നത്.

പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പരിധിയിലുള്ള പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇതിനായി ഈ മാസം ഒന്‍പതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല.

എന്നാല്‍ ഇന്നലെ പരാതിക്കാരന്‍ വീണ്ടും ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി ഇന്നു വരാമെന്നും, വരുമ്പോള്‍ 2000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശ പ്രകാരം ഇന്ന് വൈകീട്ട് അഞ്ചിന് സ്ഥല പരിശോധനക്ക് ശേഷം പരാതിക്കാരന്‍ ഉണ്ണികൃഷ്ണന് 2000 രൂപ കൈക്കൂലിയായി നല്‍കുകയായിരുന്നു. പണം കൈപ്പറ്റിയതിന് പിന്നാലെ വിജിലന്‍സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.

 

Latest