Connect with us

International

അഫ്ഗാനിലെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കില്ല: ന്യൂസിലാന്‍ഡ്

Published

|

Last Updated

വെല്ലിംഗ്ടണ്‍: അഫ്ഗാനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കില്ലെന്ന് ന്യൂസിലാന്‍ഡ്. ഏപ്രിലോടെ അഫ്ഗാനില്‍ നിന്ന് സൈന്യത്തെ ഔദ്യോഗികമായി പിന്‍വലിക്കുമെങ്കിലും കുറച്ച് സൈനികരെ അവിടെ നിലനിര്‍ത്തുമെന്നും അഫ്ഗാന്‍ സൈന്യത്തെയും സുരക്ഷാ സംവിധാനത്തെയും സഹായിക്കാന്‍ വേണ്ടിയാണിതെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കി അറിയിച്ചു. മൂന്ന് പ്രത്യേക ദൗത്യ സംഘമടക്കം 27 സൈനിക സംഘങ്ങള്‍ കാബൂള്‍ കേന്ദ്രമായി അഫ്ഗാനില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷക്കാലം ന്യൂസിലാന്‍ഡ് സൈന്യം അഫ്ഗാനില്‍ ഉണ്ടാകും. അടുത്ത വര്‍ഷാവസാത്തോടെ അധിനിവേശം അവസാനിപ്പിച്ച് സൈന്യം നാട്ടിലേക്ക് മടങ്ങുമെന്ന് നേരത്തെ നാറ്റോ വക്താക്കള്‍ അറിയിച്ചിരുന്നു.

Latest