Connect with us

Kannur

നക്‌സല്‍ ആക്രമണ സാധ്യത: കണ്ണൂര്‍, വയനാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് കനത്ത സുരക്ഷ

Published

|

Last Updated

കണ്ണൂര്‍: മുത്തങ്ങ സമരം ആരംഭിച്ചതിന്റെ വാര്‍ഷികം ഇന്ന് ആചരിക്കവേ, നക്‌സല്‍ ആക്രമണസാധ്യത മുന്‍നിര്‍ത്തി കണ്ണൂര്‍, വയനാട് ജില്ലകളിലെ മലയോര മേഖലയിലുള്ള മുഴുവന്‍ പോലീസ് സ്റ്റേഷനുകള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സി ആര്‍ പി എഫിനെയും സായുധ പോലീസിനെയും ഉള്‍പ്പെടെ കൂടുതല്‍ സേനയെ ഇന്നലെ വൈകുന്നേരത്തോടെ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.
ആറളത്ത് പോലീസ് സ്റ്റേഷന് വലിയ മതില്‍ കെട്ടിയതിന് പിന്നാലെ വെടിവെപ്പുണ്ടായാല്‍ പ്രതിരോധിക്കാനായി മണല്‍ചാക്കുകള്‍ സ്റ്റേഷന്‍ മുറ്റത്ത് നിരത്തിയിട്ടുണ്ട്. ലോക്കല്‍ പോലീസും പോലീസ് രഹസ്യാന്വേഷണ വിഭാഗവും അപരിചിതരും മറ്റും ഫാമിലെത്തുന്നുണ്ടോയെന്ന് അറിയാന്‍ മഫ്തിയില്‍ പരിശോധന നടത്തുന്നുണ്ട്. ആറളം വന്യജീവി സങ്കേതത്തിലും ആദിവാസി പുനരധിവാസ മേഖലയിലും കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിവന്നിരുന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ ഇന്നും തിരച്ചില്‍ തുടരും. തിരുനെല്ലിയില്‍ നിന്നെത്തിയ മറ്റൊരു കമാന്‍ഡോ സംഘവും ആറളം ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മാവോയിസ്റ്റുകളുടെ നീക്കങ്ങള്‍, പ്രതിരോധം, മുമ്പുണ്ടായ ആക്രമണങ്ങള്‍ എന്നിവയും സുരക്ഷാക്രമീകരണങ്ങളും ഉത്തരമേഖലാ ഐ ജി. ജോസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. ഛത്തീസ്ഗഢ്, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍്യൂനിന്ന് മാവോയിസ്റ്റുകള്‍ കേരളത്തിലെ വനങ്ങളില്‍ എത്തുന്നുവെന്ന് േനരത്തെ തന്നെ കേരള പോലീസിന് വിവരം ലഭിച്ചിരുന്നു. മറ്റ് ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവര്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എത്തുന്നതെന്നാണ് സൂചന.

---- facebook comment plugin here -----

Latest