Connect with us

Eranakulam

സൂര്യനെല്ലി കേസ് തിങ്കളാഴ്ച പരിഗണിക്കും

Published

|

Last Updated

കൊച്ചി: സൂര്യനെല്ലി കേസ് ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടാവില്ല. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായിരിക്കും സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജറാവുക. കേസില്‍ ഉള്‍പ്പെട്ട 35 പ്രതികളില്‍ 14 പേര്‍ ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ കെ.ടി ശങ്കരന്‍, എം.എല്‍ ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുക.